photo
ലീഗൽ സർവ്വീസസ് കമ്മിറ്റി കരുനാഗപ്പള്ളി മിനി സിവിൽ സ്റ്റേഷന് സമീപം പ്രവർത്തനം ആരംഭിച്ച സൗജന്യ സംഭാര വിതരണത്തിന്റെ ഉദ്ഘാടനം ചവറ കുടുംബ കോടതി ജഡ്ജി വി.എസ്.ബിന്ദുകുമാരി നിർവഹിക്കുന്നു.

കരുനാഗപ്പള്ളി: പൊരിവെയിലത്ത് ദാഹിച്ച് വലഞ്ഞെത്തുന്ന വഴിയാത്രക്കാർക്ക് മൺകുടങ്ങളിൽ സംഭാരവുമായി കരുനാഗപ്പള്ളി ലീഗൽ സർവീസസ് കമ്മിറ്റി. കരുനാഗപ്പള്ളി മിനി സിവിൽ സ്റ്റേഷന് മുൻവശം പ്രത്യേകം തയ്യാറാക്കിയ സ്റ്റാളിലാണ് സൗജന്യമായി സംഭാരം വിതരണം ചെയ്യുന്നത്. സംഭാര വിതരണത്തിന്റെയും സൗജന്യ നിയമ സഹായ ലഘുലേഖാ വിതരണത്തിന്റെയും ഉദ്ഘാടനം ചവറ കുടുംബ കോടതി ജഡ്ജി വി.എസ്. ബിന്ദുകുമാരി നിർവഹിച്ചു. സബ്ബ് ജഡ്ജ് എ. ഫാത്തിമാബീവി, മുൻസിഫ് സജിനി, കരുനാഗപ്പളി-ചവറ ബാർ അസോസിയേഷൻ പ്രസിഡന്റുമാരായ അഡ്വ. അബ്ദുൽ നിസാർ, ഷാജി എസ്. പള്ളിപ്പാടൻ, താലൂക്ക് ലീഗൽ സർവീസ് സെക്രട്ടറി അനീഷ് രാജ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.