അഞ്ചൽ: ഇടതു മുന്നണി സ്ഥാനാർത്ഥി കെ.എൻ. ബാലഗോപാലിന്റെ നേതൃത്വത്തിൽ പ്രവർത്തകർ ആയൂരിൽ റോഡ് ഷോയും കശുഅണ്ടി ഫാക്ടറി സന്ദർശനവും നടത്തി. കശുഅണ്ടി ഫാക്ടറി ജംഗ്ഷനിൽ നിന്നാരംഭിച്ച റോഡ് ഷോ മന്ത്രി കെ. രാജു ഉദ്ഘാടനം ചെയ്തു. സി.പി.ഐ സംസ്ഥാന കൗൺസിലംഗം പി.എസ്. സുപാൽ, കശുഅണ്ടി വികസന കോർപ്പറേഷൻ ചെയർമാൻ എസ്. ജയമോഹൻ, എ.ഐ.വൈ.എഫ് സംസ്ഥാന പ്രസിഡന്റ് അഡ്വ. ആർ. സജിലാൽ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. വി. രവീന്ദ്രനാഥ്, മറ്റ് നേതാക്കളായ കെ.സി. ജോസ്, ഡി. വിശ്വസേനൻ, എം.എ. രാജഗോപാൽ, കെ.എൻ. വാസവൻ, കെ. ബാബു പണിക്കർ, ജി.എസ്. അജയകുമാർ , എസ്. രാജേന്ദ്രൻ പിള്ള, എം.എ. റാഫി, ജ്യോതി വിശ്വനാഥ് , രാധാ രാജേന്ദ്രൻ തുടങ്ങിയവർ നേതൃത്വം നൽകി.