union
എസ്.എൻ.ഡി.പി യോഗം കൊല്ലം യൂണിയൻ വനിതാസംഘത്തിന്റെ വനിതാ ദിനാചരണം യൂണിയൻ പ്രസിഡന്റ് മോഹൻ ശങ്കർ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് എസ്.എൻ.ഡി.പി യോഗം കൊല്ലം യൂണിയൻ വനിതാസംഘത്തിന്റെ ആഭിമുഖ്യത്തിൽ വനിതാദിനാചരണവും 'സ്ത്രീയും കുടുംബവും' എന്ന വിഷയത്തിൽ സെമിനാറും സംഘടിപ്പിച്ചു. യൂണിയൻ ഓഫീസിൽ നടന്ന യോഗം യൂണിയൻ പ്രസിഡന്റ് മോഹൻ ശങ്കർ ഉദ്ഘാടനം ചെയ്തു. വനിതാസംഘം പ്രസിഡന്റ് ഡോ. എസ്. സുലേഖ അദ്ധ്യക്ഷത വഹിച്ചു. ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർപേഴ്സൺ കോമളകുമാരി മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ വൈസ് പ്രസിഡന്റ് അഡ്വ. രാജീവ് കുഞ്ഞുകൃഷ്ണൻ, ആനേപ്പിൽ എ.ഡി. രമേഷ്, അഡ്വ. ഷേണാജി, ഷീലാ നളിനാക്ഷൻ, പ്രൊഫ. മാലിനി സുവർണകുമാർ,​ ജെ. വിമലകുമാരി, ഡോ. മേഴ്സി ബാലചന്ദ്രൻ, രജിത രാജേന്ദ്രൻ, ലാലി വിനോദിനി, പുതുച്ചിറ രതിദേവി, ബിന്ദു ശ്രീകുമാർ, സുലേഖ പ്രതാപൻ, സുമിത്ര, ഗീത എന്നിവർ സംസാരിച്ചു.