merit
ശ്രീനാരായണഗുരു കോളേജ് ഒഫ് ലീഗൽ സ്റ്റഡീസിൽ സംഘടിപ്പിച്ച മെറിറ്റ് ഡേ ചടങ്ങിൽ നിന്നും

കൊല്ലം: ശ്രീനാരായണഗുരു കോളേജ് ഒഫ് ലീഗൽ സ്റ്റഡീസിൽ പി.ടി.എയുടെ ആഭിമുഖ്യത്തിൽ നടന്ന മെറിറ്റ് ഡേ ബാർ കൗൺസിൽ ചെയർമാൻ ഇ. ഷാനവാസ് ഖാൻ ഉദ്‌ഘാടനം ചെയ്തു. എസ്.എൻ ട്രസ്റ്റ് ട്രഷറർ ഡോ. ജി. ജയദേവൻ അദ്ധ്യക്ഷത വഹിച്ചു. പി.ടി.എ വൈസ് പ്രസിഡന്റ് ഷറഫുദീൻ, എക്സിക്യൂട്ടീവ് അംഗം ഉദയകുമാർ എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ പ്രൊഫ. എസ്. ഉഷ സ്വാഗതവും അസി. പ്രൊഫ. ആർ.എസ്. ലക്ഷ്മി നന്ദിയും പറഞ്ഞു.

അക്കാഡമിക് തലത്തിലും കലാകായിക രംഗങ്ങളിലും അഖിലേന്ത്യാ തലത്തിൽ വിവിധ മൂട്ട് കോർട്ട് മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ച വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റും ട്രോഫിയും നൽകി. കൂടാതെ കലാരംഗത്ത് ഇന്റർ യൂണിവേഴ്‌സിറ്റി സോണൽ മത്സരങ്ങളിലും ഇന്റർ യൂണിവേഴ്‌സിറ്റി നാഷണൽ ഫെസ്റ്റിവലിലും പങ്കെടുത്ത് സമ്മാനങ്ങൾ നേടിയ വിദ്യാർത്ഥികളെയും പ്രളയരക്ഷാ പ്രവർത്തനത്തിൽ പങ്കെടുത്ത വിദ്യാർത്ഥികളെയും ചടങ്ങിൽ ആദരിച്ചു.