കൊല്ലം: ദേശീയപാതയിൽ പാരിപ്പള്ളിക്ക് സമീപമുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്നയാൾ മരിച്ചു. പെരുമൺ ഉഷ ഭവനത്തിൽ ശിവപ്രസാദ് (53, വിമുക്തഭടൻ) ആണ് മരിച്ചത്. 7ന് പകൽ വൈകിട്ട് 3ന് കെ.എസ്.ആർ.ടി.സി ബസും സ്കൂട്ടറും കൂട്ടിയിടിച്ചായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ ശിവപ്രസാദിനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിരിക്കേ ശനിയാഴ്ച പുലർച്ചെ 2.15 ന് മരിച്ചു.ഭാര്യ: ഉഷ. മക്കൾ: വിഷ്ണു പ്രസാദ് (ആർമി ക്യാപ്ടൻ), ജിഷ്ണു പ്രസാദ് (എൻജിനിയറിംഗ് വിദ്യാർത്ഥി). മരുമകൾ: ദർശന. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ.
ഫോൺ: 8257068064.