photo
യു.പി.ജി സ്കൂളിൽ സ്ഥാാപിച്ച ഗാന്ധി പ്രതിമയുടെ അനാഛാദനം സ്കൂളിലെ മുൻ പ്രഥമാധ്യാപകൻ എൻ.രഘുനാഥൻ നിർവഹിക്കുന്നു.

കരുനാഗപ്പള്ളി: ഗവ. യു.പി.ജി സ്കൂളിൽ സ്ഥാപിച്ച ഗാന്ധി പ്രതിമയുടെയും ജൈവ വൈവിദ്ധ്യ പാർക്കിന്റെയും ഉദ്ഘാടനം വിവിധ പരിപാടികളോടെ നടന്നു. ഗാന്ധി പ്രതിമയുടെ ഉദ്ഘാടനം സ്കൂളിലെ മുൻ പ്രഥമാദ്ധ്യാപകൻ എൻ. രഘുനാഥനും ജൈവ വൈവിധ്യ പാർക്കിന്റെ ഉദ്ഘാടനം നഗരസഭാ കൗൺസിലർ എൻ.സി. ശ്രീകുമാറും നിർവഹിച്ചു. നഗരസഭാ വൈസ് ചെയർമാൻ ആർ. രവീന്ദ്രൻപിള്ള മുഖ്യപ്രഭാഷണം നടത്തി. കവി ഇഞ്ചക്കാട് ബാലചന്ദ്രൻ മുഖ്യാതിഥിയായി. ഗാന്ധി പ്രതിമയുടെ ശില്പി ഡോ ബിജുജോസഫിനെ ചടങ്ങിൽ ആദരിച്ചു. എസ്.എം.സി ചെയർപേഴ്സൺ ആർ.കെ. ദീപ, ഹെഡ്മിസ്ട്രസ് ആർ. ശോഭ,​ നഗരസഭാ കൗൺസിലർ എസ്. ശക്തികുമാർ, മാതൃസമിതി പ്രസിഡന്റ് സുജിത തുടങ്ങിയവർ സംസാരിച്ചു.