ഓയൂർ: ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിലിരുന്ന ബൈക്ക് യാത്രികൻ വെളിയം പടിഞ്ഞാറ്റിൻകര ചൂരക്കോട് മോഹനത്തിൽ മോഹനന്റെ മകൻ അനന്ദു (24) മരിച്ചു. ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ കൊട്ടറ ശങ്കരമംഗലം സ്‌കൂളിന് സമീപത്തായിരുന്നു അപകടം. നെടുമൺകാവ് ഭാഗത്തുനിന്നും മീയ്യണ്ണൂരിലേക്ക് പോവുകയായിരുന്ന ബൈക്കും എതിർദിശയിൽ വന്ന ഓട്ടോയും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.
സാരമായി പരിക്കേറ്റ അനന്ദു തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ പുലർച്ചെ മരിച്ചു. അപകടത്തിൽ ഓട്ടോഡ്രവർ ബദറുദ്ദീൻ, യാത്രക്കാരായ കുണ്ടുമൺ മൂലവിളവീട്ടിൽ റിയാസിന്റെ ഭാര്യ താഹിറ, മക്കളായ റോജിഷ, സുബഹാന എന്നിവർക്കും പരിക്കേറ്റിരുന്നു.