അഞ്ചാലുംമൂട്: യുവതിയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കുരീപ്പുഴ സെന്റ് ജോസഫ് നഗറിൽ ഡൊമിനിക്കിന്റെ മകൾ ഡിസ്നയെ (21) ആണ് ഇന്നലെ രാവിലെ 9ഓടെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവ് ദിലീപ് കോട്ടയം എ.ആർ ക്യാമ്പിലെ പൊലീസ് ഉദ്യോഗസ്ഥനാണ്. ഒരു വയസുള്ള എസ്തർ ഏകമകനാണ്.
അഞ്ചാലുംമൂട് പൊലീസ് കേസെടുത്തു. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.