ob-harilal-43
ഹരിലാൽ

ചാത്തന്നൂർ: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.ചാത്തന്നൂർ താഴം മഞ്ചാടിയിൽ വീട്ടിൽ ജനാർദ്ദനൻ പിള്ളയുടെ മകൻ ഹരിലാൽ (43) ആണ് മരിച്ചത്.കശുവണ്ടി വികസന കോർപ്പറേഷനിൽ ഫാക്ടറി മാനേജരായിരുന്നു. കഴിഞ്ഞ ജനുവരി 23-ന് ജോലി കഴിഞ്ഞ് കൂട്ടുകാരന്റെ ബൈക്കിൽ വീട്ടിലേക്ക് പോകുമ്പോൾ ചാത്തന്നൂർ ജംഗ്ഷനിൽ വച്ചായിരുന്നു അപകടം. കൊല്ലത്തെ സ്വകാര്യ ശുപത്രിയിലും പിന്നീട് ആശ്രാമം ഇ.എസ്.ഐ ആശുപത്രിയിലും ചികിത്സയിലായിരുന്നു. ഇന്നലെ രാവിലെ ഏഴു മണിയോടെ മരിച്ചു. മാതാവ് ശാന്തമ്മ.