ഓയൂർ: ബഹ്റിനിലെ ആശുപത്രിയിൽ ചികിത്സയിലിരുന്ന യുവാവ് മരിച്ചു.
ചാത്തന്നൂർ ശീമാട്ടി ഉദിക്കവിള വീട്ടിൽ സന്തോഷാണ് (41) മരിച്ചത്. ഓടനാവട്ടം പുരമ്പിൽ സ്വദേശിയായ കാഥികയും ഇന്ത്യൻ സ്കൂൾ അദ്ധ്യാപികയും ബഹ്റിൻ സ്റ്റേജ് ഷോ അവതാരകയുമായ മനീഷ സന്തോഷാണ് ഭാര്യ. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് കഴിഞ്ഞ ചൊവ്വാഴ്ച കിംഗ് ഹമദ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന സന്തോഷ് വ്യാഴാഴ്ച മരിക്കുകയായിരുന്നു. ഇന്ന് രാവിലെ നാട്ടിലെത്തിലെത്തിക്കുന്ന മൃതദേഹം ഉച്ചയ്ക്ക് 12ന് ചാത്തന്നൂരിലെ വീട്ടുവളപ്പിൽ സംസ്കരിക്കും. ഏകമകൻ ശിവദത്ത്.