കൊല്ലം: പോക്കറ്റടി കേസിൽ ശിക്ഷിക്കപ്പെട്ടയാൾ ജയിൽവാസത്തിനിടെ മരിച്ചു. പത്തനാപുരം കടയ്ക്കാമൺ കോളനി 78 ൽ ബേബിയാണ് (54) കൊട്ടാരക്കര സബ് ജയിലിൽ ശിക്ഷ അനുഭവിക്കുന്നതിനിടെ മരിച്ചത്. മരണകാരണം ഹൃദയാഘാതം ആണെന്നാണ് പ്രാഥമിക നിഗമനം. അടൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ 60 ദിവസത്തെ തടവു ശിക്ഷയാണ് വിധിച്ചത്. 56 ദിവസം റിമാൻഡിൽ ശിക്ഷ അനുഭവിച്ചതിനാൽ ശേഷിക്കുന്ന നാലുദിവസത്തെ ശിക്ഷയ്ക്കായാണ് ഇയാളെ കൊട്ടാരക്കര സബ് ജയിലിൽ എത്തിച്ചത്. ശനിയാഴ്ച രാത്രി 11ന് അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ബേബിയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.