തൊടിയൂർ: ആലപ്പുഴ പാർലമെന്റ് മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി എ.എം. ആരിഫിന്റെ ഇലക്ഷൻ പ്രചാരണ ബോർഡ് സാമൂഹ്യ വിരുദ്ധർ നശിപ്പിച്ചു. തിങ്കളാഴ്ച പുലർച്ചെയാണ് ചെട്ടിയത്ത് ജംഗ്ഷനിൽ സ്ഥാപിച്ചിരുന്ന വലിയ ഫ്ലക്സ് ബോർഡ് മുറിച്ചു കളഞ്ഞത്. സമീപത്തെ കടയിലെ സി.സി ടി.വിയിൽ ബോർഡ് നശിപ്പിക്കുന്ന ദൃശ്യം പതിഞ്ഞിട്ടുണ്ടെങ്കിലും അവ്യക്തമാണ്. കരുനാഗപ്പള്ളി പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് എൽ.ഡി.എഫ് ബൂത്ത് കമ്മിറ്റി കൺവീനർ തച്ചിരേത്ത് അജയൻ ആവശ്യപ്പെട്ടു.