പുനലൂർ: മോദി സർക്കാരിന്റെ തൊഴിൽ വാഗ്ദാന ലംഘനത്തിനെതിരെ യുവജനങ്ങൾ ഒറ്റക്കെട്ടായി അണിനിരക്കണമെന്ന് എ.ഐ.വൈ.എഫ് സംസ്ഥാന പ്രസിഡന്റ് അഡ്വ. ആർ. സജിലാൽ പറഞ്ഞു. എ.ഐ.വൈ.എഫ് പുനലൂർ വെസ്റ്റ് മേഖലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പുവേളയിൽ മോദിയും ബി.ജെ.പിയും പറഞ്ഞത് പ്രതിവർഷം രണ്ട് കോടി യുവജനങ്ങൾക്ക് തൊഴിൽ നൽകുമെന്നായിരുന്നു. എന്നാൽ മോദി ഭരണം യുവജനങ്ങളെ വഞ്ചിക്കുകയും തൊഴിൽ നിഷേധിക്കുകയുമാണ് ചെയ്തത്. ഇതിനെതിരായി കടുത്ത യുവജന പ്രതിഷേധം രാജ്യവ്യാപകമായി വരുന്ന പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഉയർന്നുവരുമെന്നും സജിലാൽ വ്യക്തമാക്കി. എസ്. ഷെഹീർ അദ്ധ്യക്ഷനായിരുന്നു. വി.എസ്. പ്രവീൺ കുമാർ, ജെ. ഡേവിഡ്, ജെ. ജ്യോതികുമാർ, ശ്യാംകുമാർ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി എസ്. ഷെഹീർ (പ്രസിഡന്റ്), എസ്. അനൂപ് (വൈസ് പ്രസിഡന്റ്), ജിതിൻ (സെക്രട്ടറി), ഗോപകുമാർ (ജോ. സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.