ob-antony-herbert

കൊല്ലം: ബൈപ്പാസിലെ മങ്ങാട്- കടവൂർ പാലത്തിൽ നിന്ന് അഷ്ടമുടിക്കായലിലേക്ക് ചാടി വിദ്യാർത്ഥി ആത്മഹത്യ ചെയ്തു. പട്ടത്താനം ദർശന നഗർ 165-എ ഈഞ്ചയിൽ വീട്ടിൽ ഹെർബർട്ട് ആന്റണിയുടെ മകൻ ആന്റണി ഹെർബർട്ട് (22) ആണ് മരിച്ചത്.

ഇന്നലെ വൈകിട്ട് ആറ് മണിയോടെ ബുള്ളറ്റ് ബൈക്കിൽ പാലത്തിലെത്തിയ ആന്റണി ഹെർബർട്ട് കായലിലേക്ക് ചാടുകയായിരുന്നു. പാലത്തിന് സമീപമുണ്ടായിരുന്നവർ ഉടൻ തന്നെ പൊലീസിൽ വിവരം അറിയിച്ചു. ഫയർഫോഴ്സും പൊലീസും സംയുക്തമായി നടത്തിയ തിരച്ചിലിൽ പാലത്തിനടിയിൽ നിന്ന് 7.30 ഓടെ മൃതദേഹം കണ്ടെടുത്തു.അമ്മ: ദീപ ഹെർബർട്ട്, സഹോദരി: അനീന ഹെർബർട്ട്. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.