കൊല്ലം : കുടുംബശ്രീ യോഗം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ വീട്ടമ്മ കാറിടിച്ച് മരിച്ചു. കുരീപ്പുഴ വെളുന്തറ വടക്കതിൽ ഗോപാലകൃഷ്ണന്റെ ഭാര്യ സുമംഗല (54) ആണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് നാലോടെ കൊല്ലം ബൈപാസിൽ കുരീപ്പുഴ ടോൾപ്ലാസക്ക് സമീപമായിരുന്നു അപകടം. ഗുരുതരമായ പരിക്കുകളോടെ മെഡിക്കൽ കോളജ് ആശുപത്രിൽ പ്രവേശിപ്പിച്ചെങ്കിലും തിങ്കളാഴ്ച മരിച്ചു. മക്കൾ: സുജി (യു.എ.ഇ), സുജിത. മരുമക്കൾ: അജി, അപർണ.