പത്തനാപുരം: കൊട്ടാരക്കര - പത്തനാപുരം മിനി ഹൈവേയിൽ കെ.എസ്.ആർ.ടി.സി ബസും ബൈക്കും കൂട്ടിയിടിച്ച് മരിച്ച തലവൂർ മേലേപ്പുരയിൽ താമസിക്കുന്ന കുന്നിക്കോട് കുഴിക്കൽ പുത്തൻവീട്ടിൽ ഗോപകുമാർ ഉണ്ണിത്താന്റെ (35) സംസ്കാരം ഇന്ന് നടക്കും. പറങ്കിമാംമുകൾ ജംഗ്ഷന് സമീപമായിരുന്നു അപകടം. ഗോപകുമാറിനെ കൊട്ടാരക്കര താലൂക്കാശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല .
അഞ്ജലിയാണ് ഭാര്യ. മക്കൾ: നിരഞ്ജന (7), നിരഞ്ജൻ (5).