ob-musthabha-30

പരവൂർ : ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികനായ യുവാവ് മരിച്ചു. ബൈക്ക് യാത്രികന് പരിക്കേറ്റു. തെക്കുംഭാഗം പണ്ടകശാലയിൽ വീട്ടിൽ മുസ്തഫ (30) ആണ് മരിച്ചത്. തെക്കുംഭാഗം ഭൂതനാഥ ക്ഷേത്രത്തിന് മുന്നിൽ തിങ്കളാഴ്ച രാത്രി 12. 45 നായിരുന്നു അപകടം. വർക്കലയിൽ തുണിക്കടയിലെ ജീവനക്കാരനായ മുസ്തഫ രാത്രി വീട്ടിലെത്തിയ ശേഷം ഭക്ഷണം കഴിക്കാനാണ് ആക്ടിവയിൽ പുറത്തിറങ്ങിയത്. മടങ്ങിവരും വഴി എതിരെ വന്ന ബുള്ളറ്റുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ മുസ്തഫയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും മരണം സംഭവിച്ചു. ബുള്ളറ്റ് ഓടിച്ച യുവാവിനെ പരിക്കുകളോടെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുസ്തഫയുടെ ഭാര്യ: ജാസ്മി, മകൻ: മുഹമ്മദ് റഫീൽ. മാതാവ് : സാറഉമ്മ, പിതാവ്: നാസറുദ്ദീൻ. പോസ്റ്റ് മോർട്ടത്തിനു ശേഷം ഇന്നലെ സംസ്ക്കാരം നടത്തി.