capex
കാഷ്യു ഫെഡറേഷന്റെ (യു.‌ടി.യു.സി) നേതൃത്വത്തിൽ കാപെക്സ് ഹെഡ് ഓഫീസ് പടിക്കൽ നടത്തിയ ധർണ എ.എ. അസീസ് ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: കാഷ്യു ബോർഡിന്റെ തോട്ടണ്ടി ഇടപാടുകൾക്ക് പിന്നിലെ അഴിമതി അന്വേഷിക്കണമെന്ന് ആർ.എസ്.പി സംസ്ഥാന സെക്രട്ടറി എ.എ. അസീസ് ആവശ്യപ്പെട്ടു. കാപ്പക്‌സ് ഹെഡോഫീസ് പടിക്കൽ കാഷ്യു ഫെഡറേഷന്റെ (യു.‌ടി.യു.സി) നേതൃത്വത്തിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കാഷ്യു കോർപ്പറേഷനെയും കാപ്പക്സിനെയും നോക്കുകുത്തിയാക്കി സ്വകാര്യ വ്യവസായികൾ വാങ്ങിയതിനെക്കാൾ കൂടുതൽ തുക നൽകിയാണ് കാഷ്യു ബോർഡ് തോട്ടണ്ടി വാങ്ങിയതെന്നും എ.എ. അസീസ് പറഞ്ഞു.
പി.പ്രകാശ് ബാബു അദ്ധ്യക്ഷത വഹിച്ചു. ഫെഡറേഷൻ ജനറൽ സെക്രട്ടറി സജി ഡി. ആനന്ദ്, എം.എസ്. ഷൗക്കത്ത്, ഇടവനശ്ശേരി സുരേന്ദ്രൻ, സുന്ദരേശൻ, ഗിരീഷ്‌കുമാർ, എൽ. ബീന, കിളികൊല്ലുർ ശ്രീകണ്ഠൻ, ശശിധരൻ, ശിവദാസൻപിള്ള, കിച്ചലു, തങ്കമ്മ, ശാരദ, ജെ. മധുസുദനൻപിള്ള, കിളികൊല്ലൂർ ബേബി എന്നിവർ സംസാരിച്ചു.