കുണ്ടറ: ഇലക്ഷൻ പ്രചരണത്തിന്റെ ആദ്യഘട്ടത്തിൽ ജനങ്ങളിൽ നിന്നുള്ള പ്രതികരണം വലിയ പ്രതീക്ഷയാണ് നൽകുന്നതെന്നും മുന്നണിക്ക് അതീതമായ വോട്ട് ലഭിക്കുമെന്നും യു.ഡി.എഫ് സ്ഥാനാർത്ഥി എൻ.കെ. പ്രേമചന്ദ്രൻ പറഞ്ഞു. ഇലക്ഷൻ കമ്മിഷന്റെ അധികാര പരിധിക്കപ്പുറത്തുള്ള നിർദ്ദേശങ്ങളാണ് ഇപ്പോൾ മുന്നോട്ടുവച്ചിരിക്കുന്നത്. ശബരിമല സ്ത്രീ പ്രവേശനം, മുത്തലാക്ക് ബില്ല്, ചർച്ച് ആക്ട് തുടങ്ങിയവ തിരഞ്ഞെടുപ്പ് വിഷയമാകും. കണ്ണനല്ലൂർ, പെരുമ്പുഴ, കുണ്ടറ തുടങ്ങിയ പ്രദേശങ്ങളിൽ വോട്ട് അഭ്യർത്ഥനയുമായി എത്തിയപ്പോഴാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. ആർ.എസ്.പി സംസ്ഥാന-ജില്ലാ കമ്മിറ്റി ഭാരവാഹികളും കോൺഗ്രസ് ബ്ലോക്ക്-മണ്ഡലം കമ്മിറ്റി ഭാരവാഹികളും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.