ചവറ: നാത്തറ വീട്ടിൽ പരേതരായ വി. കരുണാകരൻനായരുടെയും ജെ. സരോജനിഅമ്മയുടെയും മകൻ കെ. സുനിൽ (കണ്ണൻ 54, അദ്ധ്യാപകൻ കരുനാഗപ്പള്ളി ജോൺ. എഫ്. കെന്നഡി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ) നിര്യാതനായി. കൊറ്റൻകുളങ്ങര ദേവീ ക്ഷേത്രോപദേശക സമിതി മുൻ പ്രസിഡന്റായും കൊല്ലം ജില്ലയിലെ അനർട്ടിന്റെ മാനേജരായും പ്രവർത്തിച്ചിട്ടുണ്ട്. ചവറ ശ്രീകൃഷ്ണവിലാസം എൻ.എസ്.എസ് കരയോഗം പ്രസിഡന്റായി പ്രവർത്തിച്ച് വരുകയായിരുന്നു. ഭാര്യ: പി. സന്ധ്യ (എക്സിക്യൂട്ടീവ് എൻജിനീയർ ജലസേചന വകുപ്പ്, ആലപ്പുഴ). മക്കൾ: നിരഞ്ജന, നീരജ. സഞ്ചയനം 17ന് രാവിലെ 8ന്.