vf
പത്തനാപുരത്ത് പര്യടനത്തിന് എത്തിയ മാവേലിക്കര മണ്ഡലത്തിലെ എൽ. ഡി. എഫ് സ്ഥാനാർത്ഥി ചിറ്റയം ഗോപകുമാർ. കെ. ബി. ഗണേശ് കുമാർ എം. എൽ. എ സമീപം

പത്തനാപുരം: മാവേലിക്കര ലോക്സഭാ മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി ചിറ്റയം ഗോപകുമാറിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് കിഴക്കൻ മലയോര മേഖലയിൽ തുടക്കമായി. പത്തനാപുരം മഞ്ചള്ളൂരിലെ കെ.ബി. ഗണേശ് കുമാർ എം.എൽ.എയുടെ വസതിയിലെത്തിയ ഗോപകുമാറിനെ ഗണേശ്കുമാറും എൽ.ഡി.എഫ് നേതാക്കളും ചേർന്ന് സ്വീകരിച്ചു. തുടർന്ന് നടന്ന പ്രചാരണത്തിൽ ഗണേശ്കുമാർ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. വേണുഗോപാൽ, പഞ്ചായത്ത് പ്രസിഡന്റ് എച്ച്. നജീബ് മുഹമ്മദ് തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു. സെന്റ് ജോസഫ്സ് ആശുപത്രി , ഇടത്തറ അറബിക് കോളേജ്, ബ്ലോക്ക് ഓഫീസ്, വിളക്കുടി സ്നേഹതീരം, തൊഴിൽ ശാലകൾ വ്യാപാര സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ സ്ഥാനാർത്ഥി പര്യടനം നടത്തി.