knb
ചാത്തന്നുരിന്റെ ഹൃദയം തൊട്ടറിഞ്ഞ് - കെ.എൻ.ബാലഗോപാൽ

കൊല്ലം :ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി കെ.എൻ. ബാലഗോപാൽ ചാത്തന്നൂർ നിയോജക മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിൽ വോട്ടർമാരെ നേരിൽക്കണ്ടു. പാരിപ്പള്ളി, കല്ലുവാതുക്കൽ, ചാത്തന്നൂർ, നെടുങ്ങോലം, പരവൂർ തുടങ്ങിയ മേഖലകളിൽ ആവേശകരമായ പ്രതികരണമാണ് ബാലഗോപാലിന് ലഭിച്ചത്. കടകമ്പോളങ്ങളും തൊഴിലിടങ്ങളും കയറിയിറങ്ങി പരമാവധി വോട്ടർമാരെ നേരിൽക്കണ്ടായിരുന്നു സ്ഥാനാർത്ഥിയുടെ വോട്ടഭ്യർത്ഥന. ചടയമംഗലം, പുനലൂർ അസംബ്ലി നിയോജക മണ്ഡലം കൺവെൻഷനുകൾ ഇന്ന് ചേർന്നു. പുനലൂരിൽ മന്ത്രി ഡോ. ടി.എം. തോമസ് ഐസക്കും ചടയമംഗലത്ത് മുൻ മന്ത്രി മുല്ലക്കര രത്നാകരൻ എം.എൽ.എയും ഉദ്ഘാടനം ചെയ്തു.