preaman
പുനലൂർ ടൗണിൽ എത്തിയ യുഡിഎഫ് സ്ഥാനാർത്ഥി എൻ.കെ. പ്രേമചന്ദ്രൻ ബസ് സ്റ്റാൻഡിൽ സ്ത്രീ വോട്ടർമാരോട് വോട്ട് അഭ്യർത്ഥിക്കുന്നു.

കൊല്ലം: കൊല്ലം പാർലമെന്റിലെ ഐക്യജനാധിപത്യ മുന്നണി സ്ഥാനാർത്ഥി എൻ.കെ. പ്രേമചന്ദ്രന് കിഴക്കൻ മേഖലയിലെ തൊഴിലാളികളും പൊതുസമൂഹവും ആവേശകരമായസ്വീകരണം നൽകി. പുനലൂർ ടൗണിൽ പ്രധാന മേഖലകളിലെ സന്ദർശനം നടത്തിയശേഷം കിഴക്കൻ മേഖലയായ അഞ്ചൽ, ഏരൂർ, കുളത്തുപ്പുഴ സ്ഥലങ്ങളും പ്രേമചന്ദ്രൻ സന്ദർശിച്ചു.

യു.ഡി.എഫ് നേതാക്കളായ ഭാരതീപുരം ശശി, പുനലൂർ മധു, കരിക്കേത്തിൽ പ്രസേനൻ, ഏരൂർ സുബാഷ്, സഞ്ചു ബുഹാരി, ജോസഫ് മാത്യു, എം. നാസർഖാൻ കാട്ടയം സുരേഷ്, റോയ് ഉമ്മൻ, ജോർജ്ജ് കുട്ടി, ജലാലുദ്ദീൻ, അടൂർ ജയപ്രസാദ്, എം.എം. ജലീൽ, സാബു അലക്‌സ്, ജയപ്രകാശ്, സുകുമാരൻ, പ്രശാന്തൻ പിള്ള, റോയ് വർഗ്ഗീസ്, സെബാസ്റ്റ്യൻ, അബ്ദുൽ സലാം, അംബിക തുടങ്ങിയവർ നേതൃത്വം നൽകി. അഞ്ചൽ മേഖലയിൽ ബി. സേതുനാഥ്, എ. ശ്രീകുമാർ, സക്കീർ ഹുസൈൻ തുടങ്ങിയവർ സ്ഥാനാർത്ഥിയെ അനുഗമിച്ചു.