thampan
സായാഹ്‌ന ധർണ

ഓച്ചിറ: കാസർകോട്ടെ ശരത് ലാലിന്റെയും കൃപേഷിന്റെയും കൊലപാതകം സി.ബി.ഐ അന്വേഷിക്കണം എന്നാവശ്യപ്പെട്ട് ഓച്ചിറ മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ സായാഹ്ന ധർണ നടത്തി. ഓച്ചിറ ടൗണിൽ നടന്ന ധർണ ജി. പ്രതാപവർമ്മ തമ്പാൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ബി.എസ്. വിനോദ് അദ്ധ്യക്ഷത വഹിച്ചു. കെ.ജി. രവി, കെ.കെ. സുനിൽകുമാർ, കബീർ. എം. തീപ്പുര, തൊടിയൂർ രാമചന്ദ്രൻ, നീലികുളം സദാനന്ദൻ, രാജേഷ്, കെ.ബി. ഹരിലാൽ, കെ.എസ് പുരം. സുധീർ, ബിന്ദു ജയൻ, സെവന്തികുമാരി തുടങ്ങിയവർ സംസാരിച്ചു.