കുളത്തൂപ്പുഴ: മരപ്പണിക്കാരനെ പണിശാലയുടെ പുറകിലെ തോടിന്റെ കൽക്കെട്ടിൽ നിന്ന് വീണുമരിച്ച നിലയിൽ കണ്ടെത്തി. വലിയേല സജീവ് മന്ദിരത്തിൽ സജീവിന്റെ(45) മൃതദേഹമാണ് ഇന്നലെ രാവിലെ 10മണിയോടെ കെ.എസ്.ആർ.ടി.സി ഡിപ്പോയ്ക്ക് പുറകിലുള്ള തോട്ടിൽ കണ്ടെത്തിയത്. ഭാര്യയുമായി അകന്നുകഴിയുന്ന ഇയാൾ പണിശാലയിൽ തന്നെയായിരുന്നു താമസം. മദ്യലഹരിയിലായിരുന്ന ഇയാൾ കാൽവഴുതിവീണ് മരിച്ചതാണെന്നാണ് പൊലീസിന്റെ നിഗമനം. കുളത്തൂപ്പുഴ പൊലീസ് ഇൻക്വസ്റ്റ് തയാറാക്കിയ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി അയച്ചു. ഫോറൻസിക് വിദഗ്ദ്ധരും എത്തിയിരുന്നു. ഭാര്യ: സിന്ധു. രണ്ടു കുട്ടികളുണ്ട്.