പരവൂർ : ദേവരാജൻ എന്ന വിഗ്രഹത്തെയാണ് താനുൾപ്പെടെയുള്ള കവികൾ മാതൃകയാക്കിയതെന്ന് ഏഴാച്ചേരി രാമചന്ദ്രൻ പറഞ്ഞു. ജി. ദേവരാജൻ മാസ്റ്റർ 13-ാം ചരമവാർഷിക ദിനത്തിൽ പരവൂർ നെഹ്രു പാർക്കിൽ നടന്ന ദേവരാജൻ മാസ്റ്റർ അനുസ്മരണ സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നഗരസഭാ ചെയർമാൻ കെ.പി. കുറുപ്പ് അദ്ധ്യക്ഷത വഹിച്ചു. നെടുങ്ങോലം രഘു, വൈസ് ചെയർപേഴ്സൺ ആർ. ഷീബ, ജെ. യാക്കൂബ്, എസ്. അനിൽകുമാർ ,വി. അംബിക ,പി. നിഷാകുമാരി, എസ്. ജയ അഡ്വ. വി.എച്ച്. സത് ജിത്ത്, കെ.ആർ. അജിത്ത് എന്നിവർ സംസാരിച്ചു. സുധീർ ചെല്ലപ്പൻ സ്വാഗതം പറഞ്ഞു.