കൊട്ടിയം: ചപ്പുചവറുകൾ കത്തിക്കവേ തീപടർന്ന് പൊള്ളലേറ്റു ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. ഡീസന്റ്മുക്ക് തട്ടാർകോണം പവിത്രത്തിൽ സുശീൽ കുമാറിന്റെ ഭാര്യ സൗമ്യയാണ് (31)മരിച്ചത്. ഒരാഴ്ച മുൻപ് വീട്ടുമുറ്റത്തെ ചപ്പുചവറുകൾ നീക്കി കൂട്ടി തീയിടുന്നതിനിടെയായിരുന്നു അത്യാഹിതം. വീട്ടിൽ മറ്റാരും ഇല്ലായിരുന്നു. നിലവിളികേട്ട് ഓടിയെത്തിയ അടുത്ത വീട്ടിലെ കെട്ടിട നിർമാണത്തൊഴിലാളികളാണ് ആശുപത്രിയിൽ എത്തിച്ചത്. മൃതദേഹം ഇന്ന് ഉച്ചയ്ക്ക് 2 മുതൽ 3 വരെ തട്ടാർകോണത്തെ വീട്ടുവളപ്പിൽ പൊതുദർശനത്തിനുശേഷം വൈകിട്ട് 4.30ന് കൊട്ടിയം മീനാട്ടുവിള വീട്ടുവളപ്പിൽ സംസ്കരിക്കും. മക്കൾ: ജിതേന്ദ്ര, ദേവനാരായണൻ. പിതാവ്: സോമസുന്ദരൻ. മാതാവ്: അംബിക. സഹോദരൻ: എസ്. സുമേഷ്.