കൊല്ലം: കൊല്ലം എസ്.എൻ കോളേജിലെ സ്പോർട്സ് ദിനാഘോഷം കോളേജ് ഗ്രൗണ്ടിൽ നടന്നു. ഉദ്ഘാടനച്ചടങ്ങിന്റെ ഭാഗമായി നടന്ന മാർച്ച് പാസ്റ്രിൽ മേയർ വി. രാജേന്ദ്ര ബാബു സല്യൂട്ട് സ്വീകരിച്ചു. തുടർന്ന് അദ്ദേഹം പതാക ഉയർത്തി സ്പോർട്സ് മേള ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോ. സി. അനിതാ ശങ്കർ സ്വാഗതവും കായിക വകുപ്പ് മേധാവി ഡോ. എം.ജെ. മനോജ് നന്ദിയും പറഞ്ഞു. കോളേജിലെ 20 ഒാളം പഠനവകുപ്പിലെ വിദ്യാർത്ഥികളും അദ്ധ്യാപകരും കായിക മത്സരങ്ങളിൽ പങ്കെടുത്തു. കോളേജിലെ ഏറ്റവും വേഗതയേറിയ താരമായ ഹിസ്റ്ററി വിഭാഗത്തിലെ എസ്. ഗോകുലും പെൺകുട്ടികളുടെ വിഭാഗത്തിലെ വേഗതയേറിയ താരമായ വൈഷ്ണവി ചന്ദ്രനും സ്വർണ മെഡൽ നേടി. ട്രാക്ക് ആൻഡ് ഫീൽഡ് മത്സരങ്ങൾ 6 മണിയോടെ അവസാനിച്ചു.