പരവൂർ: കോട്ടപ്പുറം കോട്ടമൂലയിൽ വലിയ വീട്ടിൽ പരേതനായ ശിവദാസന്റെ മകൾ ഉഷാകുമാരിയെ (45) മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി. ഇന്നലെ രാവിലെ 8.30നായിരുന്നു സംഭവം. വീട്ടിൽ അമ്മയും മകളും മാത്രമാണ് താമസം. അമ്മ ലളിത ജോലിക്ക് പോയിരുന്ന സമയത്തായിരുന്നു സംഭവം. വീട്ടിനകത്തുനിന്നു തീയും പുകയും വരുന്നത് കണ്ട് പരിസരവാസികൾ പൊലീസിനെ അറിയിച്ചു. പൊലീസും ഫയർഫോഴ്‌സും എത്തി ജനാല പൊളിച്ച് തീ കെടുത്തുകയായിരുന്നു. പുറത്തെടുത്തപ്പോഴേക്കും ഉഷാകുമാരി മരിച്ചിരുന്നു. പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. പൊലീസ് അന്വേഷണം ആരംഭിച്ചു.