d
കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിൽ ചാത്തന്നൂർ ശ്രീനികേതൻ ഡീ അഡിക്ഷൻ സെന്ററിൽ നടത്തിയ സ്ത്രീ - ശിശു ശാക്തീകരണ ദേശീയ ശില്പശാല ഡോ. എൻ. രവീന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

ചാത്തന്നൂർ ശ്രീ നികേതൻ ഡീ അഡിക്ഷൻ സെന്ററിൽ സ്ത്രീ - ശിശു ശാക്തീകരണ ദേശീയ ശില്പശാല നടത്തി. വനിതാ​ ശിശുക്ഷേമ ദേശീയ പുരസ്കാര ജേതാവ് ഡോ. എൻ. രവീന്ദ്രൻ പരിപാടി ഉദ്ഘാടനം ചെയ്തു. ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് അംഗം ഗിരികുമാർ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് അംഗം മൈലക്കാട് സുനിൽ,​ ഇഗ്നോ ചാത്തന്നൂർ സ്റ്റഡി സെന്റർ കോ ഒാർഡിനേറ്റർ ഡോ. വി. ശാന്തകുമാരി,​ ശ്രീനികേതൻ സെൻട്രൽ സ്കൂൾ പ്രിൻസിപ്പൽ വി. മഹേഷ് കുമാർ,​ കോ ഒാർഡിനേറ്റർ സദനകുമാരി,​ ജോൺ എബ്രഹാം എന്നിവർ പ്രസംഗിച്ചു. ഡോ. ആശ,​ ഡോ. മെൽവിൻ എന്നിവർ വിഷയാവതരണം നടത്തി. കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രാലയം,​ ചാത്തന്നൂർ ശ്രീനികേതൻ ഫാമിലി കൗൺസലിംഗ് ആൻഡ് ഗാർഹിക പീഡന നിരോധന കേന്ദ്രം എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് ശില്പശാല നടന്നത്.