കൊല്ലം: ലോക ഗ്ലോക്കോമ വാരത്തോടനുബന്ധിച്ച് അസീസിയ മെഡിക്കൽ കോളേജിന്റെ നേതൃത്വത്തിൽ വാക്കത്തോണും ബോധവത്കരണവും സംഘടിപ്പിച്ചു. ചാത്തന്നൂർ ജംഗ്ഷനിൽ നിന്നാരംഭിച്ച റാലി മീയണ്ണൂർ ഇടവക വികാരി ഫാ. തോമസ് ഫ്ലാഗ് ഓഫ് ചെയ്തു. അസീസിയ നേത്രരോഗ വിഭാഗത്തിന്റെ നേതൃത്വത്തിൽ തെരുവ് നാടകവും ബോധവത്കരണവും നടന്നു. അസീസിയ മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൗജന്യ ഗ്ലോക്കോമ പരിശോധനയും നടന്നു. നേത്രവിഭാഗം മേധാവി ഡോ. മുഹമ്മദ് ഹനീഫ, ഡോ. വസന്ത, ഡോ. ഹലീമ, ഡോ. ഷാലറ്റ് പോൾ, സി.ഒ.ഒ മനോജ് എം. എസ്., പി.ആർ.ഒമാരായ അരുൺ അശോക്, രാകേഷ് വേണുഗോപാൽ, സിബു തുണ്ടിയിൽ തുടങ്ങിയവർ നേതൃത്വം നൽകി.
ഫോട്ടോ: ലോക ഗ്ലോക്കോമ വാരത്തോടനുബന്ധിച്ച് അസീസിയ മെഡിക്കൽ കോളേജിന്റെ നേതൃത്വത്തിൽ ചാത്തന്നൂർ ജംഗ്ഷനിൽ നിന്നാരംഭിച്ച റാലി മീയണ്ണൂർ ഇടവക വികാരി ഫാ. തോമസ് ഫ്ലാഗ് ഓഫ് ചെയ്യുന്നു