school
തഴവ കുതിരപ്പന്തി ഗവണ്മെന്റ് എൽ.പി.സ്‌കൂൾ

തഴവ: 2014ൽ 48 കുട്ടികളുമായി സർക്കാരിന്റെ അടച്ചുപൂട്ടൽ ഭീഷണി നേരിട്ട (ഫോക്കസ്- 2014 ) കുതിരപ്പന്തി ഗവ. എൽ.പി സ്‌കൂൾ മുന്നേറ്റത്തിന്റെ പാതയിൽ. നാട്ടുകാരുടെയും ജനപ്രതിനിധികളുടെയും ഒത്തൊരുമയോടെയുള്ള പ്രവർത്തനങ്ങളുടെ ഭാഗമായി 48 കുട്ടികളെന്നത് നിലവിൽ 300 ൽ അധികമാക്കാൻ കഴിഞ്ഞു. പഠനത്തിലും പഠനേതര വിഷയങ്ങളിലും ഭൗതിക സാഹചര്യങ്ങളിലും വൻനേട്ടം കൈവരിക്കാൻ കഴിഞ്ഞത് സ്‌കൂളിന് നേട്ടമായി. എം.പി, എം.എൽ.എ, പഞ്ചായത്ത് അധികൃതർ തുടങ്ങിയവരുടെ ശ്രമഫലമായി ഓഡിറ്റോറിയം, രണ്ട് ക്ലാസ് മുറികൾ, അസംബ്ലി പന്തൽ, കുട്ടികളുടെ പാർക്ക് എന്നിവ നിർമ്മിക്കാൻ കഴിഞ്ഞു. കുട്ടികളുടെ എണ്ണം വർദ്ധിച്ച് വരുമ്പോൾ ഇനിയും ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടേണ്ടതുണ്ട്. സർക്കാർ തലത്തിൽ 500 ൽ അധികം കുട്ടികൾ പഠിക്കുന്ന സ്‌കൂളുകൾക്ക് ഒരു കോടി രൂപ ധനസഹായം നൽകുന്നുണ്ട്. ഫോക്കസ് പട്ടികയിൽപ്പെട്ട ഇത്തരം സ്‌കൂളുകൾക്ക് പ്രത്യേക പരിഗണന നൽകി ഫണ്ട് നൽകിയാൽ ഭൗതിക സാഹചര്യങ്ങൾ വീണ്ടും മെച്ചപ്പെടും.

ലഭിച്ചത് - ഓഡിറ്റോറിയം (എം.പി ഫണ്ട്), രണ്ട് ക്ലാസ് മുറികൾ (എം.എൽ.എ ഫണ്ട്), അസംബ്ലി പന്തൽ , യൂറിനറി കോംപ്ലക്സ്, മൈക്ക് സെറ്റ്, ഫ്രിഡ്ജ്, ബഞ്ച്, ഡസ്ക് , കമ്പ്യൂട്ടർ (പഞ്ചായത്ത്).

ലഭിക്കേണ്ടത് - രണ്ട് ക്ലാസ് മുറികൾ കൂടി, പാചകപ്പുര, 8 ക്ലാസ് മുറികളും വരാന്തയും ടൈൽ പാകണം, ചുറ്റുമതിൽ ഉയർത്തിക്കെട്ടണം.

ഒട്ടനവധി സഹായങ്ങൾ എം.പിയും എം.എൽ.എയും പഞ്ചായത്ത് അധികൃതരും പരിശ്രമിച്ച് നൽകിയിട്ടുണ്ട്. കുട്ടികളുടെ എണ്ണം വർദ്ധിച്ച് വരുന്നതിനാൽ ഭൗതിക സാഹചര്യം ഇനിയും മെച്ചപ്പെടുത്തേണ്ടതുണ്ട്. ജനപ്രതിനിധികളിൽ നിന്ന് അടിയന്തിര സഹായം ഉണ്ടാകണം.

എസ്. സുരേഷ്‌കുമാർ,
എസ്.എം.സി ചെയർമാൻ