പരവൂർ: ഐക്യജനാധിപത്യ മുന്നണി സ്ഥാനാർത്ഥി എൻ.കെ. പ്രേമചന്ദ്രനെതിരെ സി.പി.എം നടത്തുന്ന കള്ളപ്രചരണങ്ങൾക്ക് കൊല്ലത്തെ വോട്ടർമാർ മറുപടി നൽകുമെന്നും പരാജയഭീതി കൊണ്ടാണ് ഇത്തരം പ്രചരണങ്ങൾ നടത്തുന്നതെന്നും ഡി.സി.സി പ്രസിഡന്റ് ബിന്ദു കൃഷണ പറഞ്ഞു. പരവൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ പ്രവർത്തകയോഗം പരവൂർ കോൺഗ്രസ് ഭവനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. പരവൂർ സജീബ് അദ്ധ്യക്ഷത വഹിച്ചു. നെടുങ്ങോലം രഘു, എം. സുന്ദരേശൻ പിള്ള, പരവൂർ രമണൻ, എൻ. രവികുമാർ, രാജേന്ദ്രപ്രസാദ്, എ. ഷുഹൈബ്, ബിജു പാരിപള്ളി, എസ്. ശ്രീലാൽ, എൻ. ഉണ്ണികൃഷ്ണൻ, ചാത്തന്നൂർ മുരളി, സുരേഷ് ഉണ്ണിത്താൻ, തെക്കുംഭാഗം ഹാഷിം എന്നിവർ സംസാരിച്ചു. യോഗത്തിൽ കമ്മിറ്റിയുടെ പുതിയ പ്രസിഡന്റായി ബിജു പാരിപള്ളി ചുമതലയേറ്റു.