premkumar-actor
ചാച്ചാജി ഫൗണ്ടേഷൻ ഏർപ്പെടുത്തിയ ജീവൻ സേവ പുരസ്‌ക്കാരം അനിൽ മുഹമ്മദിന് ചലച്ചിത്ര നടൻ പ്രേംകുമാർ സമ്മാനിക്കുന്നു.

തൊടിയൂർ: മൂല്യബോധമുള്ള തലമുറയെ വാർത്തെടുക്കാൻ വിദ്യാലയങ്ങൾക്ക് കഴിയണമെന്ന് ആർ. രാമചന്ദ്രൻ എം.എൽ.എ പറഞ്ഞു. ചാച്ചാജി ഫൗണ്ടേഷന്റെ കീഴിൽ പ്രവർത്തിക്കുന്ന ചാച്ചാജി പബ്ലിക് സ്‌കൂളിന്റെ 13​ാം വാർഷികം ഇടക്കുളങ്ങര
രാജധാനി ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിദ്യാർത്ഥികൾക്ക് സമൂഹത്തിലെ നന്മകൾ കണ്ടു വളരാനുള്ള അവസരം രക്ഷാകർത്താക്കൾ ഒരുക്കണമെന്നും അദ്ദേഹം പറഞ്ഞു. ചാച്ചാജി ഫൗണ്ടേഷൻ ഏർപ്പെടുത്തിയ ജീവൻ സേവപുരസ്‌ക്കാരം അനിൽ മുഹമ്മദിന് ചലച്ചിത്ര താരം പ്രേം കുമാർ സമ്മാനിച്ചു. സ്‌കൂളിന്റെ പ്രവർത്തന മികവിനുള്ള ഐ.എസ്. ഒ 9001-​2015 അംഗീകാരപത്രം, നാഷണൽ എഡ്യൂക്കേഷൻ ഫൗണ്ടേഷൻ ലീഗൽ ആൻഡ് അഫിലിയേഷൻ സി.ബി.എസ്.ഇ സ്‌കൂൾസ്
ചെയർമാൻ എസ്. ചന്ദ്ര മോഹനിൽ നിന്ന് സ്‌കൂൾ ഡയറക്ടർ ആർ. സനജൻ ഏറ്റുവാങ്ങി. പ്രൊഫ. കോളശ്ശേരിൽ രാധാകൃഷ്ണ
ക്കുറുപ്പ് , ടി.ജി. കുഞ്ഞുകൃഷ്ണപിള്ള ആശാൻ എന്നിവരുടെ പേരിലുള്ള വിദ്യാഭ്യാസ അവാർഡ് മലയാളം അദ്ധ്യാപകൻ തൊടിയൂർ ലിജോ , നിലത്തെത്ത് ആശാട്ടി വസന്ത എന്നിവർക്ക് സമ്മാനിച്ചു. കേരള പ്രൈവറ്റ് സ്‌കൂൾ സംസ്ഥാന കോ​ ഓർഡിനേഷൻ ജനറൽ സെക്രട്ടറി എസ്. മോഹൻ മംഗലശ്ശേരി, ജില്ലാ പ്രസിഡന്റ് എ. അജി, ബ്ലോക്ക് പഞ്ചായത്തംഗം സീനാ നവാസ്, ഗ്രാമ പഞ്ചായത്തംഗങ്ങളായ പത്മകുമാരി, സുജാത, ഫൗണ്ടേഷൻ പ്രതിനിധി ചൂളുർ ഷാനി എന്നിവർ സംസാരിച്ചു.