chavara
ചവറ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ അനധികൃത പാർക്കിംഗ് മൂലം വ്യാപരികൾ ദുരിതത്തിൽ

ചവറ: ചവറ പ്രൈവറ്റ് ബസ് സ്റ്റാൻഡിലെ കടകൾക്ക് മുന്നിൽ അനധികൃത വാഹനപാർക്കിംഗ് മൂലം കച്ചവടക്കാർ ദുരിതത്തിൽ. തങ്ങളുടെ കച്ചവടത്തിന് തടസമുണ്ടാക്കുന്ന വിധം വാഹനങ്ങൾ പാർക്ക് ചെയ്യരുതെന്ന് ആവശ്യപ്പെടുന്നവരെ പരിഹസിക്കുന്ന തരത്തിലാണ് പാർക്കിംഗ് നടത്തുന്നവർ പെരുമാറുന്നതെന്ന് കച്ചവടക്കാർ പറയുന്നു. വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് ദേശീയ പാതയിലാണെന്നും അതിനെ ചോദ്യം ചെയ്യാൻ ആർക്കും അവകാശമില്ലെന്നുമാണ് ഇക്കൂട്ടരുടെ മനോഭാവമെന്നും കച്ചവടക്കാർ കുറ്റപ്പെടുത്തുന്നു. അനധികൃത പാർക്കിംഗ് ശല്യത്തിൽ നിന്ന് വ്യാപാരികളെ രക്ഷിക്കാൻ അധികൃതർ ശക്തമായ നടപടികൾ സ്വീകരിക്കണമെന്നാണ് കച്ചവടക്കാരുടെ ആവശ്യം.