പരവൂർ : പത്തനാപുരം ഗാന്ധിഭവന്റെ ശാഖ പാരിപ്പള്ളിയ്ക്ക് സമീപം വേളമാനൂരിൽ ജേപ്പി വേളമാനൂർ, ശ്രീകല ജേപ്പി ദമ്പതികൾ വിട്ടുനൽകിയ സ്ഥലത്ത് ആരംഭിക്കും.നിരാശ്രയരായി എത്തുന്ന വയോജനങ്ങൾക്ക് സ്നേഹ പരിചരണങ്ങൾ നൽകിസംരക്ഷിക്കുന്ന ഗാന്ധിഭവൻ സ്നേഹാശ്രമം എന്ന കാരുണ്യകേന്ദ്രത്തിന്റെ ഉദ്‌ഘാടനം നാളെ (ചൊവ്വ) രാവിലെ 9.30ന് വേളമാനൂർ ദേവീക്ഷേത്രാങ്കണത്തിൽ മന്ത്രി അഡ്വ കെ.രാജു നിർവഹിക്കും. ജി.എസ് ജയലാൽ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. അഡ്വ. വി.ജോയി എം.എൽ.എ

മുഖ്യസാന്നിദ്ധ്യം വഹിക്കും. ഗാന്ധിഭവൻ സെക്രട്ടറി ഡോ. പുനലൂർ സോമരാജൻ ആമുഖ സന്ദേശം നൽകും ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷൻ ഗവേണിംഗ് ബോഡി അംഗം ആർ. ചന്ദ്രശേഖരൻ ആദ്യ അന്തേവാസിയെ സ്വീകരിക്കൽ നിർവഹിക്കും. സ്വാഗതസംഘം ചെയർമാൻ ബി. പ്രേമാനന്ദ് സ്വാഗതവും സ്വാഗതസംഘം കൺവീനർ ഡോ കബീർ പാരിപ്പള്ളി നന്ദിയും പറയും