കൊല്ലം: കൊട്ടാരക്കര നിയമസഭാ മണ്ഡലത്തിന്റെ പരിധിയിൽ തനിക്ക് ഇത്തവണ മികച്ച മുന്നേറ്റമുണ്ടാക്കാൻ കഴിയുമെന്ന് മാവേലിക്കര മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു. കോൺഗ്രസ് കൊട്ടാരക്കര ബ്ലോക്ക് നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നുണപ്രചരണങ്ങൾ കൊണ്ട് തന്നെ തകർക്കാൻ ശ്രമിക്കുന്നവർക്ക് നിരാശയായിരിക്കും ഫലമെന്നും കൊടിക്കുന്നിൽ വ്യക്തമാക്കി. കൊട്ടാരക്കര ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ഒ. രാജൻ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി നിർവാഹക സമിതി അംഗം പൊടിയൻ വർഗീസ്, പി. ഹരികുമാർ, ബ്രിജേഷ് എബ്രഹാം, പാത്തല രാഘവൻ, പെരുകുളം സജിത്ത്, യു.ഡി.എഫ് കൺവീനർ ബേബി പടിഞ്ഞാറ്റിൻകര, ആർ. രശ്മി, സരോജിനി ബാബു തുടങ്ങിയവർ സംസാരിച്ചു.
കൊട്ടാരക്കരയിലെ കോൺവെന്റുകളിലും ദേവാലയങ്ങളിലുമെത്തി കൊടിക്കുന്നിൽ വോട്ട് അഭ്യർത്ഥിച്ചു.
യു.ഡി.എഫ് മാവേലിക്കര പാർലമെന്റ് മണ്ഡലം കൺവെൻഷൻ ഇന്ന് ഉച്ചയ്ക്ക് 2ന് ചെങ്ങന്നൂർ വൈ.എം.സി.എ ഹാളിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. വിവിധ ഘടകകക്ഷി നേതാക്കളായ കെ.പി. മജീദ്, എ.എ. അസീസ്, ജോസ് കെ. മാണി, അനൂപ് ജേക്കബ്, ജോണി നെല്ലൂർ, ജി. ദേവരാജൻ തുടങ്ങിയവർ പങ്കെടുക്കും.