ksu
കെ.എസ്.യു പ്രവർത്തകർ ചിന്നക്കടയിൽ പ്രേമചന്ദ്രന് വേണ്ടി വോട്ട് അഭ്യ‌ർത്ഥിക്കുന്നു

കൊല്ലം: കൊല്ലത്തെ യു.ഡി.എഫ് സ്ഥാനാർത്ഥി എൻ.കെ. പ്രേമചന്ദ്രന്‌ വോട്ടഭ്യർത്ഥിച്ച് രാഹുൽ ബ്രിഗേഡ് ക്യാമ്പെയിനുമായി കെ.എസ്.യു പ്രവർത്തകർ. പാർലമെന്റിനകത്തും പുറത്തും എൻ.കെ. പ്രേമചന്ദ്രൻ കഴിഞ്ഞ അഞ്ച് വർഷക്കാലം നടത്തിയ വികസന പ്രവർത്തനങ്ങളും മുത്തലാഖ് ബില്ലിൽ ഉൾപ്പെടെ പാർലമെന്റിനകത്ത് നടത്തിയ ഇടപെടലുകളുമടങ്ങുന്ന ലഘുലേഖകളും പ്രവർത്തകർ വിതരണം ചെയ്തു.

കെ.എസ്.യു ജില്ലാ പ്രസിഡന്റ് വിഷ്ണു വിജയൻ, സംസ്ഥാന ജനറൽ സെക്രട്ടറി സുഹൈൽ അൻസാരി, യൂത്ത്‌ കോൺഗ്രസ് നേതാക്കളായ വിഷ്ണു സുനിൽ പന്തളം, സാജു ഖാൻ, കെ.എസ്.യു ജില്ലാ ഭാരവാഹികളായ ശരത്‌മോഹൻ, അനൂപ് നെടുമ്പന, ഷെമീർ ഇസ്മായിൽ, ഷാ സലിം, എസ്.പി. അതുൽ, ആർ.എസ്. രാഹുൽ, തൗഫീഖ്, ആഷിഖ് ബൈജു, ബിച്ചു കൊല്ലം എന്നിവർ നേതൃത്വം നൽകി.
കെ.എസ്.യു നേതൃത്വത്തിൽ കൊല്ലം, ആലപ്പുഴ, മാവേലിക്കര മണ്ഡലങ്ങളിലെ യു.ഡി.എഫ് സ്ഥാനാർത്ഥികൾക്കായി വരും ദിവസങ്ങളിൽ കൂടുതൽ പ്രചാരണ പരിപാടികളും കോളേജുകൾ കേന്ദ്രീകരിച്ച്‌ വോട്ട് അഭ്യർത്ഥനയും വിദ്യാർത്ഥി കൺവെൻഷനുകളും സംഘടിപ്പിക്കുമെന്ന് കെ.എസ്.യു ജില്ലാ പ്രസിഡന്റ് വിഷ്ണു വിജയൻ അറിയിച്ചു.