പരവൂർ: രാജ്യത്തെ സമസ്തമേഖലയെയും മോദി സർക്കാർ തകർത്തെന്നും അഴിമതിയുടെ കാവൽക്കാരനാണ് നരേന്ദ്രമോദിയെന്നും മന്ത്രി ജെ. മേഴ്സിക്കുട്ടിഅമ്മ പറഞ്ഞു. എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.എൻ. ബാലഗോപാലിന്റെ തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം നടന്ന എൽ.ഡി.എഫ് പരവൂർ ടൗൺ ലോക്കൽ കമ്മിറ്റി തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ശബരിമല വിഷയത്തിൽ ഒരു പരീക്ഷണമാണ് ബി.ജെ.പി നടത്തിയതെങ്കിൽ സുപ്രീംകോടതി വിധി നടപ്പിലാക്കുകയാണ് സർക്കാർ ചെയ്തതെന്നും മന്ത്രി പറഞ്ഞു. എസ്.എൻ.വി.ആർ.സി ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന കൺവെൻഷന് സി.പി.എം ടൗൺ ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ.ആർ. അജിത്ത് അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ ചെയർമാൻ കെ.പി. കുറുപ്പ്, ഏരിയാ കമ്മിറ്റിയംഗം എസ്. ശ്രീലാൽ, കെ. സദാനന്ദൻ, കെ.കെ. സുരേന്ദ്രൻ എന്നിവർ സംസാരിച്ചു.