ob-gomathi-82
കെ.എൻ.ഗോമതിഅമ്മ

പോരുവഴി: അമ്പലത്തുംഭാഗം ഓണവിള യു.പി.എസ് റിട്ട. പ്രഥമാദ്ധ്യാപികയും അമ്പലത്തുംഭാഗം ഗീതാ മന്ദിരത്തിൽ പരേതനായ പി.കെ. ജനാർദ്ദനൻപിള്ളയുടെ ഭാര്യയുമായ കെ.എൻ. ഗോമതിഅമ്മ (82) നിര്യാതയായി. മക്കൾ: ജി.കെ.ഗീത (റിട്ട. പ്രഥമാദ്ധ്യാപിക, പി.എസ്.പി.എം യു.പി.എസ്, മടപ്പള്ളി,ചവറ), ജി.കെ.രമ (റിട്ട. പ്രഥമാദ്ധ്യാപിക, പുലൂപ്പി ഹിന്ദു സ്കൂൾ, കണ്ണൂർ), ജി.കെ.പ്രീത (അദ്ധ്യാപിക, കരുവാമല എച്ച്.എസ്).

മരുമക്കൾ: വി.രാധാകൃഷ്‌ണൻനായർ (റിട്ട.പ്രിൻസിപ്പൽ, ബി.ജെ.എസ്.എം മഠത്തിൽ വി.എച്ച്.എസ്, തഴവ), കെ.ജയപ്രകാശ് (റിട്ട. അദ്ധ്യാപകൻ, കണ്ണൂർ പള്ളേരി എൽ.പി.എസ്), കെ. മോഹൻകുമാർ (റിട്ട.ഡെപ്യൂട്ടി തഹസീൽദാർ, അടൂർ). സഞ്ചയനം ഞായർ രാവിലെ 8ന്.