udf
ഇന്നലെ രാവിലെ ആര്യങ്കാവിൽ വോട്ട് അഭ്യർത്ഥിക്കാൻ എത്തിയ യു.ഡി.എഫ് സ്ഥാനാർത്ഥി എൻ.കെ.പ്രേമചന്ദ്രൻ ആര്യങ്കാവ് ശ്രീധർമ്മ ശാസ്താക്ഷേത്രത്തിൽ ദർശനം നടത്തുന്നു. ഭാര്യ ഡോ.ഗീത പ്രേമചന്ദ്രൻ സമീപം

പുനലൂർ: കിഴക്കൻ മലയോര മേഖലയിലെ വോട്ടർമാരെ നേരിൽ കണ്ട് വോട്ടു അഭ്യർത്ഥിക്കാൻ ആര്യങ്കാവിൽ എത്തിയ യു.ഡി.എഫ്.സ്ഥാനാർത്ഥി എൻ.കെ.പ്രേമചന്ദ്രൻ ആര്യങ്കാവ് ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തിൽ തൊഴുതും, ഗണപതിക്ക് തേങ്ങ ഉടച്ചും ഇന്നലത്തെ പര്യടനത്തിന് തുടക്കംക്കുറിച്ചു. രാവിലെ 8ന് ഭാര്യ ഡോ.ഗീതയോടൊപ്പമാണ് ക്ഷേത്രദർശനം നടത്തിയത്. പിന്നീട് ആര്യങ്കാവ് റെയിൽവേ സ്റ്റേഷൻ, കെ.എസ്.ആർ.ടി.സി ജംഗ്ഷൻ, വ്യാപാരശാലകൾ അടക്കമുളള സ്ഥാപനങ്ങൾ സന്ദർശിച്ച പ്രേമചന്ദ്രന് മലയോര വാസികൾ ആവേശകരമായ വരവേൽപ്പാണ് നൽകിയത്.തുടർന്ന് ആര്യങ്കാവിലെ കത്തോലിക്കാ ദേവാലയത്തിൽ എത്തിയ സ്ഥാനാർത്ഥിക്ക് വി​ശ്വാസി​കൾ വി​ജയാശംസ നേർന്നു. പാലരുവി, ഇടപ്പാളയം വഴി കഴുതുരുട്ടിയിൽ എത്തിയ പ്രേമചന്ദ്രനെ തോട്ടം തൊഴിലാളികൾ അടക്കമുളളവർ വൻ സ്വീകരണമാണ് നൽകിയത്. തെന്മല,ഡാം ജംഗ്ഷൻ എത്തിയ സ്ഥാനാർത്ഥിയെ സ്ത്രീകൾ അടക്കമുളളവർ പൂമാല ചാർത്തിയാണ് വരവേറ്റത്. ഏരൂരിലെ വ്യാപാര, വ്യവസായ ശാലകൾ,പാതയോരങ്ങളിലെ താമസക്കാർ തുടങ്ങിയവരോട് വോട്ട് തേടി​. 11 മണിയോടെെ കുളത്തൂപ്പുഴയിൽ എത്തി. യു.ഡി.എഫ്. നേതാക്കളായ കരിക്കത്തിൽ പ്രസേനൻ, നെൽസൺ സെബാസ്റ്റ്യൻ, ഏരൂർ സുഭാഷ്, കെ.ശശിധരൻ, എം.നാസർഖാൻ, തടിക്കാട് ഗോപാലകൃഷ്ണൻ, ഇടമൺ ഇസ്മയിൽ, തോമസ് മൈക്കിൾ, സാബു എബ്രഹാം, കെ.എസ്.വേണുഗോപാൽ, സണ്ണിജോസഫ്, എസ്.ഇ.സഞ്ജയ്ഖാൻ, ഉണ്ണികൃഷ്ണൻ, റോയിഉമ്മൻ, ജലീൽ, ഷറഫുദ്ദീൻ,ജോസഫ് മാത്യൂ തുടങ്ങിയ നിരവധി പേർ സ്ഥാനാർത്ഥിയെ അനുഗമി​ച്ചു.