കൊല്ലം : എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.എൻ.ബാലഗോപാൽ ഇന്നലെ കശുഅണ്ടി ഗ്രാമമായ കിളികൊല്ലൂരിൽ നിന്നാണ് പ്റചാരണം തുടങ്ങിയത്. കശുവണ്ടി തൊഴിലാളികളെ സംഘടിപ്പിക്കുകയും അവരുടെ അവകാശ സമര പോരാട്ടങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്ത ട്രേഡ് യൂണിയൻ നേതാക്കന്മാരായിരുന്ന എം.ഡി പശുപാലന്റെയും (സി.ഐ.ടി.യു) കെ.സി മോഹനന്റെയും (എ.ഐ.ടി.യു.സി) വീടുകളിലാണ് സ്ഥാനാർത്ഥി ആദ്യം എത്തിയത്. പശുപാലന്റെ വീട്ടിലെത്തിയ ബാലഗോപാലിനെ പശുപാലന്റെ ഭാര്യ താമരാക്ഷിയും കെ.സി മോഹനന്റെ വസതിയിൽ അദ്ദേഹത്തിന്റെ ഭാര്യ ദേവകിയും സ്വീകരിച്ചു. ഇടതു നേതാക്കളായ എക്‌സ് ഏണസ്റ്റ്, പ്രസാദ്, ബിജു, മധുസൂദനൻ, റാഫി, അനിൽ, ശശിധരൻ എന്നിവരും സ്ഥാനാർത്ഥിയോടൊപ്പം ഉണ്ടായിരുന്നു.