പാരിപ്പള്ളി: പത്തനാപുരം ഗാന്ധിഭവൻ അനാഥാലയമല്ലെന്നും പ്രായഭേദമന്യേ അശരണരുടെ അഭയകേന്ദ്രമാണെന്നും വനം വകുപ്പ് മന്ത്രി അഡ്വ.കെ.രാജു പറഞ്ഞു.പാരിപ്പള്ളി വേളമാനൂരിൽ ഗാന്ധി ഭവന്റെ പതിനൊന്നാമത് ശാഖയായ സ്നേഹാശ്രമത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.കരുതലും കാരുണ്യവും ആവശ്യമുള്ള ഇന്നത്തെ സമൂഹത്തെ സംരക്ഷിക്കാനുള്ള ബാദ്ധ്യത സർക്കാരിനാണെങ്കിലും ഗാന്ധിഭവൻ പോലുള്ള പ്രസ്ഥാനങ്ങൾ ഇക്കാര്യത്തിൽ ചെലുത്തുന്ന പങ്ക് വളരെ വലുതാണ്.സർക്കാരിന്റെ നേതൃത്വത്തിൽ കുട്ടികൾക്ക് വേണ്ടി അംഗൻവാടികൾ നേരത്തെ ആരംഭിച്ചെങ്കിലും മുതിർന്നവർക്ക് വേണ്ടി പകൽവീട് പോലുള്ള പദ്ധതികൾ ഇപ്പോഴാണ് ആരംഭിക്കുന്നത്.വീടുകളിൽ ഒറ്റപ്പെട്ടുപോയ പ്രായമായവർക്ക് പകൽ കഴിയാനുള്ള സൗകര്യം കൂടി ഗാന്ധിഭവനിൽ ഒരുക്കണമെന്നും സർക്കാരിന്റെ എല്ലാ സഹായവും ഇക്കാര്യത്തിലുണ്ടാവുമെന്നും മന്ത്രി ഉറപ്പ് നല്കി.
ജിഎസ്.ജയലാൽ എംഎൽഎ അദ്ധ്യക്ഷത വഹിച്ചു.ഗാന്ധിഭവൻ സെക്രട്ടറി ഡോ. പുനലൂർ സോമരാജൻ ആമുഖ സന്ദേശവും സ്വാഗതസംഘം ചെയർമാൻ ബി.പ്രേമാനന്ദ് സ്വാഗതവും പറഞ്ഞു.ഐ.എൽ.ഒ ഗവേണിംഗ് ബോഡി അംഗം ആർ. ചന്ദ്രശേഖരൻ ആദ്യ അന്തേവാസിയായ പരുത്തിയറ സ്വദേശി തങ്കപ്പൻപിള്ളയെ സ്വീകരിച്ചു.ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വി.ജയപ്രകാശ്,കല്ലുവാതുക്കൽ പഞ്ചായത്ത് പ്രസിഡന്റ് അംബികകുമാരി, ഡോ.പങ്കജ് ഷാജി, പള്ളിക്കൽ പഞ്ചായത്ത് പ്രസിഡന്റ് ഉണ്ണികൃഷ്ണപിള്ള, ബ്ലോക്ക് പഞ്ചായത്തംഗം സുന്ദരേശൻ, വാർഡംഗങ്ങളായ ആർ.ഡി.ലാൽ,മുരളീധരൻ പിള്ള,സ്വാഗത സംഘം ജന.കൺവീനർ റുവൽസിംഗ്, പി.എം.രാധാകൃഷ്ണൻ,മുഹമ്മദ് ഹുസൈൻ,സെയ്ഫ് വേളമാനൂർ,കബീർ ആലപ്പാട്ട് ശശി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
ജെപി, ശ്രീകല ദമ്പതികൾ, ബി.പ്രേമാനന്ദ്, ഡോ.ഷാജിപങ്കജ്,രാധാകൃഷ്ണൻ,ലാലു,ഷാജികുമാർ,ഗോപു കൊടുങ്ങല്ലൂർ,എസ് .പി.സി കോ ഓർഡിനേറ്റർ സുഭാഷ്,ഗാന്ധിയൻ ഡോ.ചാച്ചാശിവരാജൻ,കേളിസുനി,റുവൽസിംഗ്,സൽമാൻ ഹുസൈൻ, സെയ്ഫുദീൻ,സിറാജുദീൻ,കബീർ,രാധാകൃഷ്ണൻ,ആർ.ഡി ലാൽ,സുനിൽ കുമാർ,പ്രദീപ്,ബാബു,അജയകുമാർ,രാമൻ,രാമചന്ദ്രൻ,ഉണ്ണികൃഷ്ണൻ,പത്മാലയം രാധാകൃഷ്ണൻ,ഡോ.പുനലൂർ സോമരാജൻ,ആലപ്പാട്ട് ശശി, റ്റി.പി.മാധവൻ എന്നിവരെ മന്ത്രി പൊന്നാട അണിയിച്ചു.
ജെപി വേളമാനൂർ,ശ്രീകല ദമ്പതികൾ സംഭാവനയായി നല്കിയ വീടുൾപ്പെടെയുള്ള പത്തൊൻപത് സെന്റ് ഭൂമിയിലാണ് സ്നേഹാശ്രമം പ്രവർത്തനം തുടങ്ങിയത്. ഒരു വർഷത്തേക്കുള്ള അരിയും പലചരക്ക് സാധനങ്ങളും ഡോ.ഷാജി പങ്കജും അന്തേവാസികൾക്കുള്ള ബഡ്ഷീറ്റുകൾ പാരിപ്പള്ളി അമൃത സ്കൂളിലെ എസ്. പി.സി കേഡറ്റുകളും സംഭാവനയായി നല്കി.നിലവിൽ 12 അന്തേവാസികളും ആറ് ജീവനക്കാരുമാണ് ഇവിടെയുള്ളത്.