photo
യു.ഡി.എഫ് സ്ഥാനാർത്ഥി ഷാനിമോൾ ഉസ്മാൻ തുറന്ന ജീപിൽ സഞ്ചരിച്ച് വോട്ടർമാരെ അഭിവാദ്യം ചെയ്യുന്നു.

കരുനാഗപ്പള്ളി: കോൺഗ്രസ് പ്രവർത്തകരിൽ ആവേശത്തിരയിളക്കി ആലപ്പുഴ പാർലമെന്റ് മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി ഷാനിമോൾ ഉസ്‌മാൻ ഇന്നലെ കരുനാഗപ്പള്ളിയിലെത്തി. സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് ശേഷമുള്ള ആദ്യ സന്ദർശനമായിരുന്നു ഇന്നലത്തേത്. വൈകിട്ട് 3.30 ന് കോൺഗ്രസ് ഭവനിലെത്തിയ സ്ഥാനാർത്ഥിയെ ഡി.സി.സി പ്രസിഡന്റ് അഡ്വ. ബിന്ദുകൃഷ്ണ, യു.ഡി.എഫ് ജില്ലാ ചെയർമാൻ കെ.സി. രാജൻ, യു.ഡി.എഫ് നിയോജക മണ്ഡലം ചെയർമാൻ തൊടിയൂർ രാമചന്ദ്രൻ എന്നിവർ ഹാരം അണിയിച്ച് സ്വീകരിച്ചു. തുടർന്ന് ഡി.സി.സി വൈസ് പ്രസിഡന്റുമാരായ കെ.ജി. രവി, മുനമ്പത്ത് വഹാബ്, യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.ആർ. മഹേഷ്, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റുമാരായ എൻ. അജയകുമാർ, നീലികുളം സദാനന്ദൻ, യു.ഡി.എഫ് നേതാക്കളായ ഷിബു എസ്. തൊടിയൂർ, എം. അൻസാർ, പാവുമ്പാ അനിൽകുമാർ, സി.ഒ. കണ്ണൻ, എൻ. സുഭാഷ് ബോസ്, സോളമൻ, എം.എ. സലാം, തുടങ്ങിയവരും സ്ഥാനാർത്ഥിയെ സ്വീകരിച്ചു. തുടർന്ന് ഷാനിമോൾ ഉസ്‌മാൻ തുറന്ന ജീപ്പിൽ ഇരുചക്ര വാഹനങ്ങളുടെ അകമ്പടിയോടെ തൊടിയൂർ, തഴവാ, കുലശേഖരപുരം എന്നീ ഗ്രാമ പഞ്ചായത്തുകളിലൂടെ സഞ്ചരിച്ച് ഓച്ചിറയിലെത്തി.