photo
ആദിത്യന്റെ വിരലിൽ കുടങ്ങിയ മോതിരം കരുനാഗപ്പള്ളി ഫയർഫോഴ്സ് ഉദ്യോഗസ്ഥർ നീക്കം ചെയ്യുന്നു.

കരുനാഗപ്പള്ളി: സ്കൂൾ വിദ്യാർത്ഥിയുടെ കൈവിരലിൽ ഇറുകിപ്പോയ മോതിരം കരുനാഗപ്പള്ളി ഫയർഫോഴ്സ് ഉദ്യോഗസ്ഥർ നീക്കം ചെയ്തു. നമ്പരുവികാല കുന്നയ്യത്ത് ആദിത്യന്റെ (13) വിരലിൽ നിന്നാണ് മോതിരം നീക്കം ചെയ്തത്. പ്രത്യേക ലോഹം കൊണ്ട് നിർമ്മിച്ച മോതിരം പുതിയ തലമുറയുടെ ട്രെന്റാണ്. സാധാരണ കട്ടർ ഉപയോഗിച്ച് ഈ മോതിരം നീക്കം ചെയ്യാനാകില്ല. കാലക്രമേണെ മോതിരം വിരലിൽ ഇറുകി രക്തയോട്ടം നിലയ്ക്കാറാണ് പതിവ്.