ldaf-kanvention
കുളത്തൂപ്പുഴയില്‍ സംഘടിപ്പിച്ച ഇടതുമുന്നണി തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ സി.പി.എം സംസ്ഥാനകമ്മിറ്റി അംഗം കെ.വരദരാജന്‍ ഉദ്ഘാടനം ചെയ്യുന്നു.

കുളത്തൂപ്പുഴ: ഇടതുമുന്നണി കുളത്തൂപ്പുഴ ഈസ്റ്റ് ലോക്കൽ തല തിരഞ്ഞെടുപ്പ് കൺവെൻഷൻ സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം കെ. വരദരാജൻ ഉദ്ഘാടനം ചെയ്തു. കെ.അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. എൽ.ഡി.എഫ് നേതാക്കളായ ലിജു ജമാൽ, എസ്. ഗോപകുമാർ, പി. അനിൽകുമാർ, ലൈലാബീവി, ഇ.കെ. സുധീർ, കെ.ആർ. ഷീജ, പി.ജെ. രാജു, ആർ. കുട്ടൻപിളള, കെ. ജോണി, സന്തോഷ് ജി. നായർ, ജി. രവീന്ദ്രൻപിള്ള എന്നിവർ സംസാരിച്ചു.