kodikunnil

കൊല്ലം: മാവേലിക്കര മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി കൊടിക്കുന്നിൽ സുരേഷിന് പത്തനാപുരം നിയോജക മണ്ഡലത്തിലെ വെട്ടിക്കവല, വിളക്കുടി, മേലില പഞ്ചായത്തുകളിലെ കശുഅണ്ടി ഫാക്ടറികളിൽ ആവേശകരമായ സ്വീകരണം. രാവിലെ 8 ന് കോക്കാട് കശുഅണ്ടി ഫാക്ടറിയിലെ തൊഴിലാളികളെ നേരിൽ കണ്ട് വോട്ട് അഭ്യർത്ഥിച്ച കൊടിക്കുന്നിൽ സുരേഷ് വെട്ടിക്കവല പഞ്ചായത്തിലെ കശുഅണ്ടി ഫാക്ടറികളിലെ തൊഴിലാളികളെയും നേരിൽ കണ്ടു. മേലില പഞ്ചായത്തിലെ നാല് കശുഅണ്ടി ഫാക്ടറികളിലും വിളക്കുടി പഞ്ചായത്തിലെ 2 ഫാക്ടറികളിലേയും പര്യടനം പൂർത്തിയാക്കി.
വിവിധ പ്രദേശങ്ങളിൽ തൊഴിലുറപ്പ് തൊഴിലാളികളെയും നേരിൽ കണ്ട് വോട്ടഭ്യർത്ഥിച്ചു. ചെങ്ങമനാട്, ചക്കുവരയ്ക്കൽ, തലച്ചിറ, വെട്ടിക്കവല, പനവേലി, സദാനന്ദപുരം, കുന്നിക്കോട് പ്രദേശങ്ങളിലെ കടകമ്പോളങ്ങളിൽ നേരിട്ടെത്തി വോട്ട് അഭ്യർത്ഥിച്ചു.
താൻ കേന്ദ്ര തൊഴിൽ വകുപ്പ് സഹമന്ത്രിയായിരുന്നപ്പോൾ കശുഅണ്ടി തൊഴിലാളികൾക്ക് നൽകിയ ഒട്ടേറെ ആനുകൂല്യങ്ങൾ മോദി സർക്കാർ അട്ടിമറിച്ചതായി കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു. കേരളത്തിൽ എൽ.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്നാൽ 30 ദിവസത്തിനകം പൂട്ടിക്കിടക്കുന്ന മുഴുവൻ കശുഅണ്ടി ഫാക്ടറികളും തുറന്ന് പ്രവർത്തിപ്പിക്കുമെന്ന് വാഗ്ദാനം നൽകി രണ്ടര വർഷം കഴിഞ്ഞിട്ടും വാഗ്ദാനം പാലിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.