പരവൂർ: പാർലമെന്റ് തിരഞ്ഞെടുപ്പിൽ ജനങ്ങൾ കേന്ദ്ര - സംസ്ഥാന സർക്കാരുകൾക്കെതിരെ വിധിയെഴുതുമെന്ന് മുൻ ഡി.സി.സി പ്രസിഡന്റ് ഡോ. ജി. പ്രതാപവർമ്മ തമ്പാൻ അഭിപ്രായപ്പെട്ടു. പരവൂർ നഗരസഭയിലെ കുരണ്ടിക്കുളത്ത് നടന്ന യു.ഡി.എഫ് ബൂത്ത് കൺവെൻഷൻ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ. ശരത്ചന്ദ്രപിള്ള അദ്ധ്യക്ഷത വഹിച്ചു. പരവൂർ സജീബ്, സുരേഷ് ഉണ്ണിത്താൻ, പരവൂർ മോഹൻദാസ്, എസ്. സുനിൽകുമാർ, ജയശങ്കർ, അജിത്ത്, അൻസർഖാൻ, നസറുദ്ദീൻ, ശശിധരൻപിള്ള, ഫൈസി എന്നിവർ സംസാരിച്ചു.