waste
ചവറ ശങ്കരമംഗലം കെ .എം.എൽ ഫാക്ടറിയുടെ ദേശീയ പാതയോട് ചേർന്ന സ്ഥലത്ത് മാലിന്യങ്ങൾ നിരത്തിയിട്ടിരിക്കുന്ന നിലയിൽ

ചവറ: ദേശീയ പാതയോട് ചേർന്ന് ശങ്കരമംഗലം കെ.എം.എം.എൽ ഫാക്ടറിയുടെ സ്ഥലത്ത് മാലിന്യങ്ങൾ വലിച്ചെറിയുന്നത് പതിവായിട്ടുണ്ടെന്ന് പരാതി. യാത്രക്കാർക്കായി ഇവിടെ ഗവൺമെന്റ് വക ഒരു വിശ്രമ കേന്ദ്രം നിലവിലുണ്ട്. എന്നാൽ ഈ സ്ഥലം ആളൊഴിഞ്ഞ ഒരു പ്രദേശമായതിനാൽ മാലിന്യം സഞ്ചിയിൽ കെട്ടി വാഹനങ്ങളിൽ കൊണ്ടുവന്ന് നിക്ഷേപിക്കാൻ എളുപ്പമാണ്. മാലിന്യനിക്ഷേപത്താലുള്ള ദുർഗന്ധം മൂലം ഈ പ്രദേശത്തെ കാൽനടയാത്രക്കാർ ഏറെ ബുദ്ധിമുട്ടുന്നുണ്ട്. പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിയുന്നവരെ കർശനമായി നിയന്ത്രിക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെടുന്നു.