പരവൂർ: പൂതക്കുളം ഗ്രാമപഞ്ചായത്തിന്റെയും കലയ്‌ക്കോട് സാമൂഹികാരോഗ്യകേന്ദ്രത്തിന്റെയും നേതൃത്വത്തിൽ പഞ്ചായത്തിലെ വ്യാപാരസ്ഥാപനങ്ങൾ, മാർക്കറ്റ്, ഹോട്ടലുകൾ, ബാറുകൾ തുടങ്ങിയ സ്ഥാപനങ്ങളിൽ ആരോഗ്യ സുരക്ഷാ വിഭാഗം ഉദ്യോഗസ്ഥർ പരിശോധന നടത്തി. പരിശോധനയിൽ പഴകിയ ആഹാരസാധനങ്ങൾ, പ്ളാസ്റ്റിക് ക്യാരിബാഗുകൾ എന്നിവ പിടിച്ചെടുക്കുകയും ക്രമക്കേട് കണ്ടെത്തിയ സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുകയും ചെയ്തു.
ഹെൽത്ത് ഇൻസ്പെക്ടർമാരായ സുലജ, ബാബു, സുരേഷ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ സജി, അനിത എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി.